Surprise Me!

'ദുല്‍ഖറും പൃഥ്വിയും മുഖത്ത് നോക്കിപ്പറയും, നിവിൻ അങ്ങനെയല്ല' | filmibeat Malayalam

2017-12-15 458 Dailymotion

Roopesh Peethambaran Against Nivin Pauly <br /> <br />നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രമാണ് റിച്ചി. റിച്ചിയെ വിമർശിച്ച സംവിധായകൻ രൂപേഷ് പീതാംബരനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. നിവിൻറെ അക്കൌണ്ടില്‍ വലിയ തെറി വിളികളും അശ്ലീല പ്രചാരണങ്ങളുമാണ് നടന്നത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് രൂപേഷ് പീതാംബരൻ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പറയാനുള്ളത് മുഖത്ത് നോക്കി പറയണം, അല്ലാതെ ഫാന്‍സിനെ കൊണ്ട് പറയിപ്പികരുത് എന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. ഉളിദവരു കണ്ടതേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് നിവിന്‍ റിച്ചി. ഉളിദവരു കണ്ടതേ എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത രക്ഷിത് ഷെട്ടിയ തനിക്ക് വ്യക്തിപരമായി അറിയാമെന്നും, ഉളിദവരു ഒരു മാസ്റ്റര്‍ പീസ് ചിത്രമാണെന്നും അതിനെ റീമേക്ക് ചെയ്ത് പീസാക്കരുതേ എന്നുമാണ് രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിത് ഷെട്ടിയെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് രൂപേഷ് പറയുന്നത്.

Buy Now on CodeCanyon